കുഴൽമന്ദം: ഡയാലിസിസിനായി സ്കൂട്ടറിൽ ആശുപത്രിയിലേക്കു പോകുന്നതിനിടെ കാറിടിച്ചു യുവാവിനു ദാരുണാന്ത്യം. ചിതലി എറവക്കാട് പരേതനായ കണ്ടമുത്തന്റെ മകൻ സുദാനന്ദൻ (34) ആണു മരിച്ചത്. ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിനു സമീപം ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. രണ്ടു വർഷം മുൻപ് ഇരുവൃക്കകളും തകരാറിലായ സുദാനന്ദൻ കാഴ്ചപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുവരികയായിരുന്നു.
പതിവുപോലെ ആശുപത്രിയിലേക്കു സ്കൂട്ടറിൽ പോകുന്നതിനിടെ പിന്നിലെത്തിയ കാർ ഇടിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ സ്വർണപ്പണിക്കാരനായിരുന്ന സുദാനന്ദനു വൃക്കരോഗത്തെത്തുടർന്നു ജോലി ഉപേക്ഷിക്കേണ്ടിവന്നു. ചികിത്സയ്ക്കു പണം കണ്ടെത്താനും കുടുംബം പുലർത്താനും ലോട്ടറി വിൽപന ആരംഭിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്. അമ്മ: സുലോചന. സഹോദരങ്ങൾ: ശിവാനന്ദൻ, സദാനന്ദൻ, സുജിത.