മണ്ണാര്‍ക്കാട്: കോടതിപ്പടി ജുമാ മസ്ജിദിലെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.ഒറ്റപ്പാലം സ്വദേശി കാഞ്ഞിരംകടവ് കാളംതൊടി വീട്ടില്‍ അബൂബക്കറിനെ (25)യാണ് പൊലീസ് മണ്ണാര്‍ക്കാട് എത്തിച്ച് തെളിവെടുത്തത്.ഫെബ്രുവരി മാസത്തിലാണ് കോടതിപ്പടി മസ്ജിദ് തഖ്വയിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.അന്ന് തന്നെ വിയ്യക്കുര്ശ്ശിയിലെ പോസ്റ്റ് ഓഫീസിലും മോഷണം നടന്നിരുന്നു.മറ്റൊരു കേസില്‍ മീനാക്ഷിപുരം പൊലീസ് അബൂബക്കറിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മണ്ണാര്‍ക്കാട്ടെ മോഷണവും പുറത്തറിഞ്ഞത്.പ്രതിയെ വിയ്യക്കുറുശ്ശിയിലുമെത്തിച്ചും തെളിവെടുത്തു.
കോടതിപ്പടി ജുമാ മസ്ജിദിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
byഅഡ്മിൻ
-
0