വില്‍പ്പനക്കായി കടത്തുകയായിരുന്ന 80 ലിറ്റര്‍ വിദേശമദ്യം പിടികൂടി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് വില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന എഴുപതിനായിരം രൂപയുടെ വിദേശമദ്യം എക്‌സൈസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടോപ്പാടം അരിയൂര്‍ കൊടുന്നോട്ടില്‍ വീട്ടില്‍ ബഷീറി (46)നെ അറസ്റ്റ് ചെയ്തു.മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡില്‍ തെങ്കര കള്ളുഷാപ്പിന് മുന്നില്‍ പുലര്‍ച്ചെ മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യകടത്ത് പിടികൂടിയത്.80 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കണ്ടെടുത്തു.കാഞ്ഞിരം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും പലതവണകളായി വാങ്ങി ശേഖരിച്ചു വെച്ച മദ്യം കള്ളമല ഭാഗത്തേക്ക് വില്‍പ്പനക്കായി കൊണ്ട് പോവുകയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Previous Post Next Post

نموذج الاتصال