മണ്ണാര്‍ക്കാട്: 12 വയസ്സുള്ള കുട്ടിയെ പ്രകൃതി വരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അലനല്ലൂർ ഉണ്ണിയാൽ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34)യെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിനാണ് സംഭവം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.അജിത്ത് കുമാര്‍,എസ്‌ഐ കെ.ആര്‍ ജസ്റ്റിന്‍,സുരേഷ് ബാബു,എഎസ്‌ഐ വിജയമണി, എസ്.സി.പി.ഒ നസീന്‍, ബിന്ദു, സിപിഒ റമീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഹംസയ്‌ക്കെതിരെ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസ് നിലവിലുള്ളതായി പൊലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.