അട്ടപ്പാടി ചാളയൂരിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് പരിക്ക്.
ചാളയൂർ സ്വദേശികളായ ശരത്,സൂരജ് എന്നീ യുവാക്കൾക്കാണ് പരിക്കേറ്റത്.
തലയ്ക്ക് സാരമായി പരിക്ക് പറ്റിയ ശരത്തിനെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സക്കുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു
ഇവർ സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു
സന്ധ്യ മയങ്ങിയാൽ ജനവാസ കേന്ദ്രങ്ങളിലും റോഡിലും കാട്ടുപന്നി ശല്ല്യം രൂക്ഷമായതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. അധികൃതർ അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം