എന്‍വൈസി ആസാദി സ്‌ക്വയര്‍ 15ന് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യത്തിന് കാവലാകാന്‍,ജാനാധിപത്യത്തിന് കരുത്തേകന്‍, മതേതരത്വം സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍വൈസി ആഗസ്റ്റ് 15ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് ആസാദി സ്‌ക്വയര്‍ സംഘടിപ്പിക്കുന്നതായി ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍സിപി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും ലക്ഷദ്വീപ് എംപിയുമായ പി.പി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്യും. എന്‍വൈസി ജില്ലാ പ്രസിഡന്റ് പി.സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷനാകും.എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍ മാസ്റ്റര്‍,ടിഎന്‍ ശിവശങ്കരന്‍, സിആര്‍ സജിത്ത് തുടങ്ങി എന്‍സിപിയുടേയും എന്‍വൈസിയുടെയും സംസ്ഥാന ജില്ലാ നോതാക്കള്‍ പങ്കെടുക്കും. കോടതിപ്പടിയില്‍ നിന്നും എന്‍വൈസി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകടനവുമുണ്ടാകുമെന്നും ഭാരാവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.അബ്ദുറഹിമാന്‍, ജനറല്‍ കണ്‍വീനര്‍ പി.സിദ്ദീഖ് മാസ്റ്റര്‍, എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്, എന്‍വൈസി ബ്ലോക്ക് പ്രസിഡന്റ് ഹസിന്‍ പി.വി തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال