ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുന്നിലേക്ക് എടുത്തുചാടി യുവാവ്

പെരിന്തൽമണ്ണ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുന്നിലേക്ക് എടുത്തുചാടി യുവാവ്.  കോഴിക്കോട് പാലക്കാട് ദേശീയപാത പെരിന്തൽമണ്ണ ജൂബിലി റോഡിനു സമീപത്താണ് മാനസികവിഭ്രാന്തിയിൽ യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് മുന്നിലേക്ക് എടുത്തുചാടിയത്.

വീഡിയോ കാണാം

യുവാവിന്റെ തലഭാഗം ബസ്സിന്റെ മുൻവശത്തെ ഗ്ലാസ്സിന് കൊണ്ടതിനാൽ  ആ ഭാഗത്തെ ഗ്ലാസ്സ് പൂർണ്ണമായും തകർന്നു. തല കൊണ്ടുള്ള ഇടിയിൽ ചില്ലു തകർത്ത് റോഡിലേക്ക് തെറിച്ചുവീണ യുവാവ് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. 
തലക്ക് സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.
Previous Post Next Post

نموذج الاتصال