മണ്ണാർക്കാട്: അലനല്ലൂരിൽ വഴിയാത്രക്കാരനായ വയോധികന് നേരെ തെരുവുനായയുടെ ആക്രമണം. കാട്ടുകുളം സ്വദേശി പരിയാരൻ അബൂബക്കറിനെയാണ് (60) തെരുവുനായ കടിച്ചത്. വലതു കൈപ്പത്തിക്ക് ആഴത്തിൽ മുറിവേറ്റു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ചന്തപ്പടി ഓട്ടോസ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.
ആശുപത്രി ആവശ്യാർഥം ഭാര്യയ്ക്കൊപ്പം പെരിന്തൽമണ്ണയിൽ പോയി വരികയായിരുന്നു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായാണ് ചന്തപ്പടിയിലിറങ്ങിയത്. ഇതിനിടെയാണ് തെരുവുനായ കടിച്ചത്. അബൂബക്കർ ആദ്യം അലനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സ തേടി.