ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊണ്ടോട്ടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ആദർശ് (19) ആണ് മരിച്ചത്. പെരിന്തൽമണ്ണ കരയിൽ ബാലന്‍റെ (മണ്ണാർക്കാട് താമസക്കാരനാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.) മകനാണ് മരണപ്പെട്ട ആദർശ്.  ഒപ്പമുണ്ടായിരുന്ന സബീഷ് പരിക്കുകളോടെ ചികിത്സയിലാണ്.

മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ച ബൈക്കും വേങ്ങര സ്വദേശികളുടെ കാറുമാണ് കോടങ്ങാട് വെച്ച് കൂട്ടിയിടിച്ചത്. ഇരുവരെയും നാട്ടുകാർ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ആദർശ് മരിക്കുകയായിരുന്നു.

മലപ്പുറത്തെ പഴക്കടയിൽ ജീവനക്കാരാണ് ഇരുവരും. പൊലീസ് നടപടികൾക്ക് ശേഷം ആദർശിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post

نموذج الاتصال