മണ്ണാര്‍ക്കാട് നൊട്ടമല വളവില്‍ നിയന്ത്രണം വിട്ട ബൊലേറോ സുരക്ഷാ ഭിത്തി തകര്‍ത്ത് താഴേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചേളാരി റാസിക്ക്, ചേലേബ്ര നബീല്‍, രാമനാട്ടുകര അജ്മല്‍, ചേലേമ്പ്ര ആദില്‍, മലപ്പുറം നെച്ചിക്കാട്ടില്‍ ഷിബിലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് സാരമായ പരിക്കേറ്റയാളെ പെരിന്തല്‍ മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ബൊലേറോ നൊട്ടമല ഒന്നാം വളവില്‍ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. മണ്ണാർക്കാട് പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി