കുണ്ടൂർക്കുന്ന്: ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. തച്ചനാട്ടുകര കാരാട് താമസിക്കുന്ന ചെങ്ങണക്കാട്ടിൽ ജയപ്രസാദ് (ഉണ്ണി - 36) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഉടനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) അംഗമാണ്. ശ്രീകൃഷ്ണപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു