മഴ കനത്തു, പലയിടത്തും നാശനഷ്ടം; വിശ്രമമില്ലാതെ ഓടി നടന്ന് അഗ്നിരക്ഷാ സേന

മണ്ണാർക്കാട്:  കർക്കിട മാസത്തിൽ മഴ കനത്തതോടെ രാവെന്നോ പകലെന്നോ ഇല്ലാതെ പ്രവർത്തനങ്ങളിൽ സജീവമായി മണ്ണാർക്കാട് ഫയർഫോഴ്‌സ്. തുടർച്ചയായി രണ്ടു ദിവസം പെയ്ത മഴയിലും കാറ്റിലും മണ്ണാർക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച പുലർച്ചെ നാലുമണിയോടുകൂടി അട്ടപ്പാടി ചുരം റോഡിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായതായിരുന്നു ആദ്യ സംഭവം. അത് നീക്കം ചെയ്തതോടെ ആറുമണിയോടുകൂടി മണ്ണാർക്കാട് പയ്യനടം ഭാഗത്ത് വൈദ്യുത തടസവും ഗതാഗത തടസവും ഉണ്ടായി ഇതും നീക്കം ചെയ്ത ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും കോട്ടോപ്പാടം വാർഡ് ഒന്നിൽ കാപ്പുപറമ്പ് ഭാഗത്ത് റോഡിന് കുറുകെ മരം വീണ സന്ദേശമെത്തി  സേന ഉടനെ സംഭവസ്ഥലത്ത് എത്തുകയും തടസ്സം നീക്കുകയും ചെയ്തു. വൈകീട്ട് കുമരംപുത്തൂരിൽ റോഡിലേക്ക് പുളിമരം വീണ സന്ദേശം സേനയെ തേടിയെത്തി. ആ സമയത്ത് തലനാരിഴക്കായിരുന്നു കാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. രാത്രി അലനല്ലൂർ അത്താണിപ്പണിയിലും ഗതാഗത തടസ്സം ഉണ്ടായി മിനിട്ടുകൾക്കുള്ളിൽ തന്നെ സേന സംഭവസ്ഥലത്ത് എത്തുകയും തടസ്സം നീക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു കിണറിൽ വളർത്തുമുഖം അകപ്പെട്ടതായി സേനയ്ക്ക് വിവരം കിട്ടിയത്. സേന സംഭവസ്ഥലത്ത് എത്തി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തു മടങ്ങി നിലയത്തിൽ എത്തുന്നതിനു മുന്നേ  പാലക്കാട് മണ്ണാർക്കാട് ദേശീയപാതയിൽ നൊട്ടമ്മല വളവിൽ ബെലെറോ ജീപ്പ് മറിഞ്ഞത് ഈ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ഹോസ്പിറ്റൽ എത്തിക്കുകയും ചെയ്തു. സേന നിലയത്തിൽ എത്തുന്നതിനു മുന്നേ തന്നെ കണ്ടമംഗലം മേക്കടപ്പാറ ഭാഗത്ത്  വൈദ്യുത ലൈനിന് കുറുകെ റബ്ബർ മരം വീണ ഗതാഗതം തടസ്സം ഉണ്ടായിരുന്നു ഇത് സേന ഉടൻ തന്നെ നീക്കം ചെയ്തു. എല്ലാ രക്ഷാപ്രവർത്തനങ്ങളും അസിസ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടി സീനിയർ ഫയർ ഓഫീസ് ജയരാജൻ സീനിയർ ഫയർ ആൻഡ് റിസ്കി ഓഫീസർ ഓഫീസർ അനി എസ്, സജിത്ത് മോൻ കെ ഫയർ ഓഫീസിൽ ആയ രമേഷ് എം സുഭാഷ് ഒ എസ് നിഷാദ് വി   വി സുരേഷ് കുമാർ രാഹുൽ ആർ റിജേഷ് ശ്രീജേഷ് ടിജെ തോമസ് ഹോം കാര്മാരായ അനിൽകുമാർ അൻസിൽ ബാബു എന്നിവർ നേതൃത്വം നൽകി
Previous Post Next Post

نموذج الاتصال