മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിന് മുൻപിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം കോളേജ് സ്‌റ്റോപ്പിനും എം.ഇ.എസ്. സ്‌കൂളിനും ഇടയിലേക്ക് മാറ്റിയത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ആക്ഷേപം. ഓട്ടോ സ്റ്റാന്റും, പയ്യനടം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പും പയ്യനടം റോഡിലേക്ക് കയറിയാണ് ഉള്ളത് എന്നത് കൊണ്ട് ജനങ്ങൾ പൊതുവിലും ബസ് കാത്ത് നിൽക്കുന്നതും ഇറങ്ങുന്നതും കോളേജിന് മുന്നിലാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം താഴേയും ഇത് കൊണ്ട് ഭൂരിപക്ഷം പേർക്കും കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. തത്വത്തിൽ കാത്തിരിപ്പ് കേന്ദ്രം കൊണ്ട് മണ്ണാർക്കാട് കോളേജ് സ്റ്റോപ്പ് രണ്ടായി മാറിയ അവസ്ഥയാണ് ഇപ്പോൾ, ചില ടൗൺ ബസ്സുകൾ മുകളിലും താഴേയും നിർത്തി കൊടുക്കുന്നുണ്ട്. പക്ഷേ ഭൂരിപക്ഷം ബസുകൾക്കും അതിന് സാധിക്കാത്ത അവസ്ഥയുമാണ്.
മുൻപുണ്ടായിരുന്ന സ്റ്റോപ്പുകളിൽനിന്നു മാറി റോഡിനു വീതിയുള്ള ഭാഗത്താണ് കാത്തിരിപ്പുകേന്ദ്രങ്ങളുള്ളത്.
വീതികുറഞ്ഞ കോളേജ് ജങ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും എന്നതിനാലാണ് മാറ്റിയതെന്ന് ഇവ നിർമിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി.) അധികൃതർ പറയുന്നത്. എന്നാൽ ബസുകൾ പഴയ സ്റ്റോപ്പിൽത്തന്നെ നിർത്തുന്നത് യാത്രക്കാരെ ഇവിടെ നിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കല്ലടിക്കോട്ടും ഇതേ പ്രശ്‌നമുണ്ട്.
നാലിഞ്ച് വണ്ണമുള്ള സ്റ്റീലിന്റെ ഒറ്റ പൈപ്പിൽ തീർത്ത ഇരിപ്പിടങ്ങളാണ് കാത്തിരിപ്പുകേന്ദ്രങ്ങളിലുള്ളത്. ചാരാൻ മറ്റൊരു പൈപ്പുമുണ്ട്, തന്മൂലം പ്രായമായവരും കുട്ടികളും ഇത്തരം ഇരിപ്പിടങ്ങൾ ഉപയോഗിക്കാതെ നിൽക്കുകയാണ് പതിവ്. താണാവ് മുതൽ നാട്ടുകൽവരെ 56 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ട്. പല നഗരങ്ങളിലും ഇത്തരം കാത്തിരിപ്പ് കേന്ദ്രങ്ങളാണുള്ളത്. ഇങ്ങനെ നിർമ്മിക്കുന്നത് കൊണ്ട് കേടില്ലാതെ ദീർഘകാലം ഇവ നിലനിൽക്കുമെന്നും,
സാമൂഹികവിരുദ്ധരുടെ ശല്യംകുറയ്ക്കാനും തെരുവുനായ്ക്കൾ, പൂച്ചകൾ എന്നിവ കയറി വൃത്തികേടാക്കാതിരിക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്നാണ് അധികൃതർ പറയുന്നത്