ചളവറയിൽ മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം

ചെർപ്പുളശ്ശേരി:  ചളവറ പാലാട്ടുപടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു വീണു. മരം വീണ് ചില വാഹനങ്ങളും തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ടാണ് മിന്നല്‍ ചുഴലി ഉണ്ടായത്. മൂന്ന് മിനിറ്റോളം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.റോഡരികില്‍ ഇരുന്ന ആള്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് വീണെന്നാണ് വിവരം.  ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കാറ്റിന്റെ ആഘാതത്തില്‍ ബൈക്കില്‍ പോയ ഒരാള്‍ മറിഞ്ഞ് വീണും അപകടമുണ്ടായി. ചളവറ കുബേര ക്ഷേത്രത്തിനു മുകളിലേക്കും മരം വീണു. രണ്ട് ഓട്ടോറിക്ഷകളും മൂന്ന് സ്കൂട്ടറുകളും മരം വീണ് തകർന്നു. കടപുഴകി വീണവയില്‍ കൂറ്റന്‍ തേക്ക് മരങ്ങളുമുണ്ട്. ആര്‍ക്കും ആളപായമില്ല. 
Previous Post Next Post

نموذج الاتصال