പത്തനംതിട്ട: മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോട് ക്ലാസില്‍ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെട്ട കണക്കുകള്‍ കുട്ടി ചെയ്തിരുന്നില്ല ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ കുട്ടിയെ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. അമ്മയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. പോലീസ് കുട്ടിയുടെ കൈയ്യടക്കം പരിശോധിച്ച് പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയും ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വിദ്യാർത്ഥിനിയെ അധ്യാപകൻ നിലത്തിരുത്തുകയും ചൂരൽക്കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി.കുട്ടി തന്നെയാണ് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞത്.
വിദ്യാർഥിനിക്ക് ഇതിനുമുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, കുട്ടിയുടെ കൈയ്യിൽ ബോധപൂർവ്വം താൻ മർദിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അധ്യാപകൻ ബിനോജ് പൊലീസിന് നൽകിയ മൊഴി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ആറന്മുള പോലീസ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കുട്ടിയുടെ കൈവെള്ളകളിലും, ഒരു കൈ തണ്ടയിലും അടിയേറ്റ പാടുകളുണ്ട്. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു ചെയ്തത്. രണ്ട് കുട്ടികള്‍ മാത്രം പഠിക്കുന്ന മൂന്നാം ക്ലാസില്‍ ഇന്നലെ അടിയേറ്റ കുട്ടി മാത്രമാണെത്തിയത്. ഈ സംഭവത്തിൽ ബാലവകാശ കമ്മീഷൻ പോലീസിൽ നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്