അപകടമൊഴിയാതെ പനയമ്പാടം; ഇന്നും വാഹനാപകടം നാല് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ദേശീയപാതയിലെ അപകടമേഖലയായ കരിമ്പ പനയമ്പാടത്ത് നിയന്ത്രണം വിട്ടകാര്‍ പാതയോരത്തെ ചാലിലേക്ക് മറിഞ്ഞ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അക്കോടന്‍ വീട്ടില്‍ ശരണ്‍ (23), ചെങ്ങലങ്കോട് വീട്ടില്‍ നിഖില്‍ (23), ഉണ്ണി നിവാസില്‍ ഉണ്ണി (23), നടുവത്ത് അരുണ്‍ ജിത്ത് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പഴനിയില്‍ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു ഇവര്‍. നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. നിയന്ത്രണം വിട്ട കാര്‍ പാതയോരത്ത് കലുങ്കിന്റെ ഭിത്തിയിലിടിച്ചശേഷം അഴുക്കുചാലിലേക്ക് മറിഞ്ഞ് വീടിന്റെ മതിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. കാറിന്റെ പിന്‍വശം തകര്‍ന്നു. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post

نموذج الاتصال