മണ്ണാർക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. അലനല്ലൂർ ചേലക്കുന്ന് സ്വദേശി 24 കാരനായ സാഗർ ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.കഴിഞ്ഞ മെയിലാണ് 17 കാരിയായ പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ മനോവേദനയിലാണ് ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം.പിന്നീടാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.
വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ ലഭിച്ചു.ഫോൺ കോളുകളും മറ്റും സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് 24 കാരനായ വെളുത്തമത്ത് വീട്ടിൽ സാഗർ ബിജുവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്.പ്രതിയെ മണ്ണാർക്കാട് കോടതി റിമാന്റ് ചെയ്തു.