വയോജനങ്ങൾക്ക് ആശ്വാസമേകി സൗപർണിക കുണ്ട്ലക്കാട് കൂട്ടായ്മ

മണ്ണാർക്കാട്:  ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട്  ജന്മനസ്സുകളിൽ ഇടം നേടിയ  സൗപർണിക കുണ്ട്ലക്കാട് കൂട്ടായ്മ
നൂറോളം വരുന്ന വയോജനങ്ങൾക്ക് ബ്ലാങ്കറ്റുകളും,  കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സിയും വിതരണം ചെയ്തു.

കുണ്ട്ലക്കാട് സൗപർണിക ജംഗ്ഷനിൽ നടന്ന ചടങ്ങ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രീത ഉൽഘടനം ചെയ്തു. സൗപർണിക പ്രസിഡണ്ട് പറമ്പത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു, സജി ജനത സ്വാഗതം പറഞ്ഞു, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 17ആം വാർഡ് മെമ്പറും വികസന കാര്യ ചെയർ പേഴ്സനുമായ റഫീന മുത്തനിയിൽ, കോട്ടോപ്പാടം ഏഴാം വാർഡ് മെമ്പർ നസീമ അയിനെല്ലി, കൂട്ടായ്മ സെക്രെട്ടറി പി എം മുസ്തഫ , രക്ഷാധികാരികളായ അസൈനാർ മാസ്റ്റർ, നാസർ വേങ്ങ തുടങ്ങിയവർ പ്രസംഗിച്ചു
Previous Post Next Post

نموذج الاتصال