മണ്ണാര്‍ക്കാട്: മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിലെ കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 1500 നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളാണ് കണ്ടെടുത്തത്. നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ആറ് പേരെ അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ചൂരിയോട് ഷംസുദ്ദീന്‍ , കാഞ്ഞിരപ്പുഴ കമ്മു , കൊറ്റിയോട് അനസ് , മണ്ണാര്‍ക്കാട് നജ്മുദ്ദീന്‍ , മണലടി പുരുഷോത്തമന്‍ , കൊറ്റിയോട് ഷരീഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് കടകളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മണ്ണാര്‍ക്കാട് എസ്.ഐ. വിവേക് അറിയിച്ചു. എസ്.ഐ. സി.എ. സാദത്ത്, എ.എസ്.ഐ. ശ്യാംകുമാര്‍, എസ്.സി.പി.ഒ. രാമചന്ദ്രന്‍, കെ. വിനോദ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
സ്ക്കൂൾ പരിസരങ്ങളിൽ വിൽപ്പനക്കായെത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
byഅഡ്മിൻ
-
0