ഇരുവഴിഞ്ഞി പുഴയിൽ മണ്ണാർക്കാട് സ്വദേശിയായ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

                      ചിത്രം: കടപ്പാട്

മുക്കം:  ഇരുവഴിഞ്ഞി പുഴയിൽ വെൻറ് പൈപ്പ് പാലത്തിന് സമീപം കൂട്ടുകാരോടൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മണ്ണാർക്കാട് സ്വദേശി മുജീബ് അഹ്സന്റെ  മകൻ പൂനൂര് ദവ കോളേജ് പ്ലസ് ടു വിദ്യാർഥി  മിഥിലാജ് (17) ആണ് വെള്ളത്തിൽ അകപ്പെട്ടത്. ഇന്ന് വൈകുന്നേരം 3.30 ഓടു കൂടിയാണ് സംഭവം. തുടർന്ന് മുക്കം ഫയർഫോഴ്‌സ്‌ നടത്തിയ തിരച്ചിലിൽ കുട്ടിയെ മുങ്ങി കണ്ടെടുത്തു. . മുക്കം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം എ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ടീമാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ ടീം  അംഗം ആർ മിഥുൻ  ആണ് മുങ്ങിയെടുത്തത്. തുടർന്ന് സേനാംഗങ്ങൾ CPR നൽകിയ ശേഷം പെട്ടെന്ന് തന്നെ കുട്ടിയെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ മുക്കം കെഎംസിടി ഹോസ്പിറ്റലിൽ എത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എം സി മനോജ്, പയസ്സ് അഗസ്റ്റിൻ, ഫയർ ആർ എസ് ക്യൂ ഓഫീസർമാരായ പി ബിനീഷ്, കെ സി അബ്ദുസലീം, ഓ അബ്ദുൽ ജലീൽ, വൈ പി ഷറഫുദ്ദീൻ, കെ ടി സാലിഹ്, ചാക്കോ ജോസഫ്, ജോളി ഫിലിപ്പ്, വിജയകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال