പതിനേഴ് പവന്‍ കവര്‍ന്നു; യുവാവ് അറസ്റ്റില്‍

                  പ്രതീകാത്മക ചിത്രം

മണ്ണാര്‍ക്കാട്: അയൽവാസിയുടെ വീട്ടില്‍ നിന്നും പതിനേഴ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. വിയ്യക്കുറുശ്ശി കൊറ്റിയോട് അങ്ങാടിക്കാട്ടില്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസി(25) നെയാണ് ഇന്നലെ മണ്ണാര്‍ക്കാട് എസ്.ഐ വി.വിവേകിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിയ്യക്കുറുശ്ശി പൂവ്വക്കോട്ടില്‍ വീട്ടില്‍ ജോമി ഫ്രാന്‍സിസിന്റെ പരാതിപ്രകാരമാണ് പൊലിസ് കേസെടുത്തത്. 

കഴിഞ്ഞ 13നാണ് സംഭവം നടന്നത്. വീടിന്റെ മുകള്‍ നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് അപഹരിച്ചത്. കഴിഞ്ഞ ദിവസം ജോമിയുടെ ഭര്‍ത്താവ് സിബിന്‍ തന്റെ സുഹൃത്തിന്റെ സാമ്പത്തികാവശ്യം നിറവേറ്റുന്നതിനായി സ്വര്‍ണം നല്‍കാനായി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മോഷണ മുതലില്‍ നിന്നും നാല് പവനോളം വിറ്റിരുന്നു. ഇങ്ങിനെ ലഭിച്ച തുകയില്‍ 80000 രൂപ പൊലിസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. വില്‍പ്പന നടത്തിയ സ്വര്‍ണം കണ്ടെടുക്കുന്നതിനായി യുവാവിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. എ.എസ്.ഐ  ശ്യാംകുമാര്‍, പൊലിസുകാരായ ഷാലു വര്‍ഗീസ്, വിനോദ് കുമാര്‍, വിജയന്‍, റംഷാദ്, വിഷ്ണു, ലിന്റോ, ഗിരീഷ്‌കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post

نموذج الاتصال