അഗളി: അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചക്കും വൈകീട്ടുമായിരുന്നു അപകടങ്ങൾ. ഭൂതിവഴി സ്വദേശി വലിയവീട്ടിൽ സത്യപ്രഭ (44), പല്ലിയറ പരുവുരകുന്നേൽ ജോസഫ് (60) എന്നിവർക്കാണ് പരിക്കേറ്റത്.
അഗളി ആശുപത്രിക്ക് മുൻവശത്ത് ബൈക്കുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജോസഫിന് പരിക്കേറ്റത്. ജോസഫ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു. ജോസഫിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂലക്കടയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. വൈകീട്ട് നാലുമണിക്കാണ് സംഭവം. കോട്ടത്തറയിൽനിന്ന് ഭൂതിവഴി ഭാഗത്തേക്ക് പോവുകയായിരുന്നു സ്ക്കൂട്ടർ യാത്രിക സത്യഭാമ. ഇടിയുടെ ആഘാതത്തിൽ ഇവർ റോഡരികിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.