മണ്ണാർക്കാട്: ദേശീയപാത കുമരംപുത്തൂർ ചുങ്കം വായനശാലക്ക് സമീപം ലോറികൾ തമ്മിൽ കൂട്ടി ഇടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. പൊള്ളാച്ചി സ്വദേശി ശിവകുമാർ (51), ഗൂഡല്ലൂർ സ്വദേശി സൽമാനുൽ ഫാരിസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10:30ഓടെ ആണ് സംഭവം. പൊള്ളാച്ചിയിൽ നിന്ന് തേങ്ങയുമായി പൊവുകയായിരുന്ന ലോറിയും, ഗൂഡല്ലൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർമാരെ മണ്ണാർക്കാട് ഫയർഫോഴ്സും, സിവിൽ ഡിഫൻസ് അംഗങ്ങളും, നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ വട്ടമ്പലത്തെ മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.