അലനല്ലൂർ: അലനല്ലൂർ കെ എസ് ഇ ബി യിലെ ലൈൻമാൻ ഇലട്രിക്കൽ സെക്ഷനിലെ ജീവനക്കാരൻ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സജീവൻ (51) നെയാണ് അലനല്ലൂർ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ തിങ്കളാഴ്ച രാത്രി 9:30 യോടെ കണ്ടത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു
തൊട്ടടുത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ദുർഗന്ധം വന്നതിൻെറ അടിസ്ഥാനത്തിൽ നാട്ടുകാരെ അറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. തുടർന്ന് നാട്ടുകൽ പോലീസിനെ വിവരമറിയിച്ചു. ആറുമാസം മുമ്പാണ് കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ അലനല്ലൂര്‍ സബ്‌സ്റ്റേഷനില്‍ ജോലിക്ക് കയറിയത്. മരണകാരണം വ്യക്തമല്ല