നിലമ്പൂരില്‍ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം:  നിലമ്പൂര്‍ ചുങ്കത്തറയില്‍ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ പാതിരിപ്പാടം സ്വദേശി യദുകൃഷ്ണൻ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ് എന്നിവരാണ് മരിച്ചത്.  മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം. 

ഇരുവരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post

نموذج الاتصال