മണ്ണാർക്കാട് :കുമരംപുത്തൂർ കല്ലടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന “ജീവദ്യുതി”പദ്ധതിയുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ നിരവധി പേർ രക്തദാനം നടത്തി.
”ജീവദ്യുതി”പദ്ധതിയുടെ
ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ എം ഷഫീഖ് റഹ്മാൻ നിർവ്വഹിച്ചു. ക്യാമ്പിൽ വെച്ച് 50ാമത് രക്തദാനം പൂർത്തിയാക്കിയ അൻവർ ചൂരിയോടിനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ ഹരിദാസ് അധൃക്ഷത വഹിച്ചു.എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ കെ.എച്ച് ഫഹദ്,പ്രോഗ്രാം ഓഫീസർ ജെസി ചാക്കോ ടി.പി മുഹമ്മദ് മുസ്തഫ, എൻ ചന്ദ്രശേഖരൻ, അബ്ദുൽഹാദി അറയ്ക്കൽ, വി.എൻ ജയ ഗൗരി, എൻ എസ് എസ് ലീഡർമാരായ കെ.ഉദിത്, എസ് അനാമിക, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.