ചുരം വളവിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

അട്ടപ്പാടി ചുരം റോഡ് എട്ടാം വളവിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന  ചിന്നപ്പറമ്പ് വിലങ്ങുപ്പാറ വീട്ടിലെ ജോൺസൺ (52) അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നുണ്ടായ തലകറക്കമാണ് അപകടത്തിന് കാരണമെന്നാണ് സൂചന

ചുരം കയറുന്നതിനിടെ  എട്ടാം വളവിൽ വെച്ച് ജോൺസണ് തലകറക്കമുണ്ടാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മൺതിട്ട മറികടന്ന് കൊക്കയിലേക്ക് മറിയുകയായിരുന്നു.  ജോൺസണെ പിന്നിൽ വന്ന വാഹനത്തിലുള്ളവരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഇതുവഴി വന്ന അട്ടപ്പാടി ആംബുലൻസ് സർവീസിന്റെ വാഹനത്തിൽ ജോൺസണെ കൽക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ പരിശോധനക്കായി മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Previous Post Next Post

نموذج الاتصال