പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് ഹന്നത്തും ഇവരുടെ ഭർത്താവ് കോഴിക്കോട് സ്വദേശി ഷബീറലിയും വേർ പിരിഞ്ഞാണ് താമസിച്ചിരുന്നത്, ഇന്ന് രാവിലെ ഷബീറലി ഹന്നത്തിന്റെ വീട്ടിലെത്തുകയും മക്കളെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തു. ഇത് എതിർത്തതോടെയാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്. കൈയ്യിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ഹന്നത്തിനെ മാരകമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹന്നത്തിനെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലും, പിന്നീട് വിദഗ്ദചികിത്സക്കായി പെരിന്തമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി
ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തൽമണ്ണ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്