അനുസ്മരണവും സാഹിത്യചർച്ചയും

അലനല്ലൂർ കാഴ്ച സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ സാഹിത്യ ചർച്ച 175 മാസങ്ങൾ പിന്നിട്ടു. മധു അലനല്ലൂർ എഴുതിയ 'ഗൗതമ ബുദ്ധൻ്റെ നാട്ടിൽ' എന്ന ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച യാത്രാവിവരണ പുസ്തകമാണ് ഈ മാസം ചർച്ച ചെയ്തത്.

സാഹിത്യകാരൻ  അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന  പി.കെ സുധാകരനെ  കെ.എ.സുദർശന കുമാർ അനുസ്മരിച്ചു. സാഹിത്യകാരൻമാരായ ശ്രീ കെ.പി ഉണ്ണി, എ.ഗോപാലകൃഷ്ണൻ, കെ.അംബുജാക്ഷി,കെ.ഭാസ്കരൻ, പി.കെ.രാധാകൃഷ്ണൻ, എ.രാമകൃഷ്ണൻ, കെ.പത്മനാഭൻ, ഷഹനീർബാബു, വി.എം.പ്രിയ, സി. ശ്രീരഞ്ജിനി, കെ. പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

نموذج الاتصال