മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്: മധ്യവയസ്കനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര നാലുകണ്ടത്ത്  താമസിക്കുന്ന കിഴക്കേതിൽ രാധ എന്ന രാധാകൃഷ്ണൻ (65) ആണ് മരിച്ചത്. 
രണ്ട് മൂന്ന് ദിവസമായി ഇദ്ധേഹത്തെ കാണാനില്ലായിരുന്നു. ഒറ്റക്കായിരുന്നു താമസം എന്നാണ് അറിയാൻ കഴിഞ്ഞത്. അവസാനമായി ഇദ്ധേഹത്തെ കണ്ടത് വ്യാഴാഴ്ച ജോലി ആവശ്യാർത്ഥം പെരിന്തൽമണ്ണ ഭാഗത്തേക്ക് പോയതായിരുന്നുവെന്ന്  നാട്ടുകാർ പറഞ്ഞു.  കിണറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ടമ്പലത്ത് നിന്ന് ഫയർഫോഴ്സ് വന്നാണ് മൃതദേഹം പുറത്തെടുത്തത്.
Previous Post Next Post

نموذج الاتصال