ജനുവരി ഒന്നുമുതൽ നഗരസഭയിലെ സേവനങ്ങൾ ഓൺലൈൻവഴി ലഭ്യമാകും. ഇതോടെ പൊതുജനങ്ങൾക്ക് നഗരസഭയിൽ നേരിട്ടു വരാതെ തന്നെ പുതിയ സംവിധാനമായ കെ. സ്മാർട്ടിലൂടെ സേവനങ്ങൾ ലഭ്യമാക്കാനാണ് പരിപാടി. ഇൻഫർമേഷൻ കേരള മിഷനാണ് കെ. സ്മാർട്ട് എന്ന സോഫ്റ്റ്‌വേർ തയ്യാറാക്കിയിട്ടുള്ളത്.
പുതിയ സംവിധാനത്തിന്റെ ഭാഗമായുള്ള ഡേറ്റ പോർട്ടിങ് നഗരസഭയിൽ നടന്നുവരികയാണ്. ഇതിനാൽ ഒന്നാം തീയതി വരെ ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകൾ, വസ്തുനികുതി, കെട്ടിടനിർമാണ പെർമിറ്റ്, പൊതുജനപരാതിപരിഹാരം, വ്യാപാരലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ എന്നിവ തടസ്സപ്പെടുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
അതേസമയം, സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത് ഉചിതമാണെങ്കിലും നിലവിലെ പദ്ധതികൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുള്ളതായി ചെയർമാൻ സി. മുഹമ്മദ് ബഷീർ അറിയിച്ചു. 2023-24 വർഷത്തെ പദ്ധതികളുടെ കാലാവധി മാർച്ച് 31 വരെയാണ്