ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
കല്ലടിക്കോട്: കാഞ്ഞികുളം ചെക്പോസ്റ്റിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്കു പരിക്ക്. ഇടകുറിശ്ശി സ്വദേശികളായ അജിത് മോഹനും, മുടപ്പലൂർ സ്വദേശിക്കുമാണു പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. പാലക്കാടു ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു പോവുകയായിരുന്നു അജിത് മോഹൻ. അപകടത്തിൽ സാരമായി പരിക്കേറ്റ അജിത്തിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
_________________________________________
ക്ലാസ്സ് റൂം കെട്ടിടം ഉദ്ഘാടനം ചെയ്തു
മണ്ണാർക്കാട് എം എൽ എ യുടെ 2022-23 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പയ്യനെടം ജി എൽ പി സ്കൂളിൽ നിർമ്മിച്ച ക്ലാസ്സ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ. വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ,കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര മടത്തുംപുള്ളി,വാർഡ് മെമ്പർ പി. അജിത്ത്, എ ഇ ഒ. സി. അബൂബക്കർ,കെ. പി എസ് പയ്യനെടം, ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
_________________________________________
സെന്റ് ഡൊമിനിക് വിജയാഹ്ലാദ റാലി നടത്തി
മണ്ണാർക്കാട് സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിജയാഹ്ലാദ റാലി നടത്തി. സെന്റ് ഡൊമിനികിലെ വിദ്യാർത്ഥികൾ വിവിധ കായിക മത്സരങ്ങളിൽ വിജയം കൈവരിച്ചതിന്റെ ആഹ്ളാദ പ്രകടനത്തിന്റെ ഭാഗമായിരുന്നു റാലി. റാലി മണ്ണാർക്കാട് കോടതിപ്പടിയിൽ നിന്ന് ആരംഭിച്ച് പെരിമ്പടാരി സെന്റ് ഡൊമിനിക് സ്ക്കൂളിൽ അവസാനിച്ചു. പാലക്കാട് ജില്ലാ തല .സി.ബി.എസ്.ഇ സോണൽ ലെവൽ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻഷിപ്പ്, ഖൊ- ഖൊ മത്സരത്തിൽ സെക്കന്റ് റണ്ണറപ്പ്, റോളർ സ്കേറ്റിങിൽ ഫസ്റ്റ് റണ്ണറപ്പ് ആവുകയും ചെയ്തതിന്റെ ആഹ്ലാദ സൂചകമായി നടന്ന റാലിയിൽ വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.