മണ്ണാർക്കാട്: കലാ കായികമേളകൾക്ക് പുറമേ ഗണിത ശാസ്ത്രമേളയിലും തിളങ്ങി കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിനാണ് മൂന്നാം സ്ഥാനം. 35 പോയിന്റ് നേടിയാണ് സ്കൂൾ മൂന്നാം സ്ഥാനത്ത് എത്തിയത്. കല്ലടിയിലെ നമിത കൃഷ്ണ ഗെയിംസ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി, ഹിസാന പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി, അമൃത, കീർത്തന എന്നിവർക്ക് ഗ്രൂപ്പ് പ്രൊജക്റ്റിൽ നാലാം സ്ഥാനത്തോടെ എ ഗ്രേഡും, തഷ് രീഫ നമ്പർ ചാർട്ട് വിഭാഗത്തിൽ എ ഗ്രേഡ്, യഥുനന്ദൻ വർക്കിംഗ് മോഡലിൽ എഗ്രേഡ് കരസ്ഥമാക്കി. കുട്ടികളെ മത്സരത്തിന് തയ്യാറാക്കിയത് സ്കൂളിലെ ഗണിത അധ്യാപകനായ ജിത്തു മാഷ് ആണ്. സ്കൂളിൽ നടത്തിയ യോഗത്തിൽ ജിത്തു മാഷേയും കുട്ടികളെയും , മാനേജ്മെൻറ്, പിടിഎ , പ്രിൻസിപ്പാൾ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ അനുമോദിച്ചു.
Tags
mannarkkad