മണ്ണാർക്കാട്: സിനിമയെ സ്നേഹിക്കുന്ന മണ്ണാർക്കാട്ടുകാരുടെ കൂട്ടായ്മ നിലവിൽ വന്നു. "ക്ലാപ്സ് മണ്ണാർക്കാട്" എന്നാണ് കൂട്ടായ്മക്ക് പേര് നൽകിയിരിക്കുന്നത്. ദേശീയ സിനിമ ദിനമായ ഒക്ടോബർ 13 ന് കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മണ്ണാർക്കാട്ടെ സിനിമ പ്രേമികൾ എന്ന പേരിൽ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ക്ലാപ്സ് മണ്ണാർക്കാട് ആയി രൂപാന്തരപ്പെട്ടത്. ഗ്രൂപ്പ് അംഗങ്ങൾ നിർദേശിച്ച പേരുകളിൽ നിന്നാണ് തിരഞ്ഞെടുത്തത്.
മണ്ണാർക്കാടിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള സിനിമ പ്രേമികൾക്ക് ഒത്ത് കൂടാനും, സിനിമയെ സംബന്ധിച്ചും, തിയ്യേറ്ററുകളെ സംബന്ധിച്ചും ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്ഫോമാണ് ഇതിലൂടെ സാധ്യമാകുന്നത്. സിനിമ മേഖലയിലുള്ളവരേയും, സിനിമ മോഹമുള്ളവരേയും പ്രോത്സാഹിപ്പിക്കുകയും, അവരുടെ കഴിവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കുക എന്നതും കൂട്ടായ്മയുടെ ലക്ഷ്യമാണ്.
ഷോർട്ട് ഫിലിം നിർമ്മാണം, സിനിമയിലെ പ്രമുഖരെ ഉൾപ്പെടുത്തി ഡിബേറ്റ്, കഴിഞ്ഞ കാല സിനിമകളുടെ എക്സിബിഷൻ തുടങ്ങിയവ ക്ലാപ്സ് മണ്ണാർക്കാടിലൂടെ പ്രതീക്ഷിക്കാമെന്ന് ഭാരവാഹികളായ അബ്ദുൽ ഹാദി അറയ്ക്കൽ, മുസ്തഫ.ടി.എച്ച്., അർജുൻ.വി.സി. എന്നിവർ പറഞ്ഞു
CLAPS MANNARKKAD ൽ അംഗമാകാൻ 👇