മണ്ണാർക്കാട്: കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച്ച മണ്ണാർക്കാട് സംഘടിപ്പിച്ച ഇന്റർ ഡിപ്പാർട്ട്മെൻ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൽ മണ്ണാർക്കാട് ഫയർ ആൻ്റ് റെസ്ക്യൂ ടീം ജേതാക്കളായി. മത്സരത്തിൽ മണ്ണാർക്കാട് ഫയർ ആൻ്റ് റെസ്ക്യൂ ടീമിന് വേണ്ടി ഫയർ ആൻ്റ് റെസ്ക്യൂ ടീമിന് വേണ്ടി ഓഫീസർമാരായ എം.എസ് ഷബീർ, എം. ആർ രാഖിൽ, ടി. കെ അൻസൽ ബാബു, എം മഹേഷ്, കെ പ്രശാന്ത് ശ്രീജിത്ത്, റിനോപോൾ, ഷഹീർ, രാഗേഷ്, ബിജോയ് എന്നിവർ കളിച്ചു. ജേതാക്കൾക്ക് ലഭിച്ച ട്രോഫി മണ്ണാർക്കാട് ഫയർ ആൻ്റ് റെസ്ക്യൂവിന് വേണ്ടി സ്റ്റേഷൻ ഓഫീസർ പി. സുൽഫീസ് ഇബ്രാഹിം ഏറ്റുവാങ്ങി.
ഇന്റർ ഡിപ്പാർട്ട്മെൻ്റ് സെവൻസ് ഫുട്ബാൾ; മണ്ണാർക്കാട് ഫയർ ആൻ്റ് റെസ്ക്യൂ ടീം ജേതാക്കൾ
byഅഡ്മിൻ
-
0