മണ്ണാർക്കാട്: കാഞ്ഞിരപുഴ കാഞ്ഞിരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇരുവരുടെയും ശരീരത്തിൽ മദ്യത്തിന്റെ അംശം. കാഞ്ഞിരപ്പുഴ കാണിവായ് ഊരിനുസമീപമുള്ള നാട്ടുവൈദ്യൻ കുറുമ്പൻ (58), കരിമ്പുഴ പഞ്ചായത്തിലെ കുലുക്കിലിയാട് ചെള്ളികാവ് വീട്ടിൽ ബാലു (45) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഇരുവരുടെയും ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തി. ഭക്ഷണത്തിലോ മറ്റോ വിഷാംശം കലർന്നിട്ടുണ്ടോ എന്നുള്ള വിവരം ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്കുശേഷമേ അറിയാൻ കഴിയൂയെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ബാലുവിനെ കുറുമ്പന്റെ വീടിന്റെ പിൻവശത്തോടു ചേർന്നും കുറുമ്പനെ വീടിനകത്തെ കിടപ്പുമുറിയിലുമാണ് അനക്കമറ്റ നിലയിൽ കണ്ടെത്തിയത്.