പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിൽ വെച്ച് നടന്ന 15ാമത് സംസ്ഥാന കുറാഷ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻമാർ ആയി. 24 ഗോൾഡ് മെഡലും 18 സിൽവർ മെഡലും 13 ബ്രോൺസ് മെഡലും നേടിയാണ് പാലക്കാട് ജില്ല ചാമ്പ്യൻഷിപ്പ് നേടിയത്. ഈ നേട്ടം കൈവരിക്കാൻ ജില്ലക്ക് സഹായകരമായത് കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി എച്ച്എസ്എസിന്റെ മിന്നും പ്രകടനമാണ്.
സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ അഫ്ലാ, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഷമീല കെ.പി, ജൂനിയർ ബോയ്സ് വിഭാഗത്തിൽ നിഹാൽ കെ.ടി, ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഷമീല കെ.പി എന്നിവരെ കേരളത്തിലെ മികച്ച പ്രോമിസിങ്ങ് പ്ലയർ ആയി തിരഞ്ഞെടുത്തു. അബ്ദുഹാജി സ്ക്കൂളിലെ സബിത്ത്, ഷാനിൽ, റിയാൻ, ഷിബിലി, നിഹാൽ.കെ.ടി, ബിൻഷ, നൈഷാന, റിൻഷ, സായ് ലക്ഷ്മി, ദേവിക, ഫിദ ഫാസിൽ, സുചിത്ര, സഫ്വാന എന്നിവർക്ക് കർണാടകയിൽ വെച്ച് നടക്കുന്ന നാഷണൽ കുറാഷ് ചാംപ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചു
_________________________________________
സംസ്ഥാന ജൂനിയർ കുറാഷ്; സായ് ലക്ഷ്മിക്ക് ഗോൾഡ്
പയ്യന്നൂർ: സംസ്ഥാന ജൂനിയർ കുറാഷ് ചാംപ്യൻഷിപ്പിൽ മണ്ണാർക്കാട്ടുകാരി സായ് ലക്ഷ്മിക്ക് സ്വർണ്ണം. 35 കിലോഗ്രാമിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മെഡൽ നേട്ടം. ഇതോടെ കർണാടകയിൽ നടക്കുന്ന ദേശീയ കുറാഷ് ചാമ്പ്യൻഷിപ്പിലേക്ക് സായ്ക്ക് സെലക്ഷനും ലഭിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി സ്ക്കൂൾ വിദ്യാർത്ഥിനിയാണ് സായ് ലക്ഷ്മി. സന്തോഷ് സുപ്രിയ ദമ്പതികളുടെ മകളാണ്. സായ് കൃഷ്ണ അനിയത്തിയാണ്