ഓട്ടോ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

എടത്തനാട്ടുകര: പൊൻപാറ വട്ടമലയിൽ ഓട്ടോ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു.  പാലക്കാട് മങ്കര മങ്കുറുശ്ശി  സ്വദേശി  കണ്ണത്താൻ പറമ്പിൽ വിജയകുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് അപകടം നടന്നത്, ചികിത്സയുടെ ആവശ്യത്തിനായി പാലക്കാട് നിന്നും കരുവാരകുണ്ടിലേക്ക് വരും വഴിയായിരുന്നു അപകടം. വിജയകുമാർ ആണ് ഓട്ടോ ഓടിച്ചിരുന്നത്.  ഭാര്യ രാജലക്ഷ്മി, മകൻ അമൃതാനന്ദൻ എന്നിവരും ഓട്ടോയിലുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റു, ഗുരുതരമല്ല. ഇതു വഴിയുള്ള രാത്രി സഞ്ചാരം പരിപൂർണ്ണമായി ഒഴിവാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.  ഈ റൂട്ടിലെ  പലഭാഗങ്ങളിലും ആൾത്താമസം തീരെയില്ല.  ആന /പുലി എന്നിവ എപ്പോഴും ഇറങ്ങുന്ന പ്രദേശം കൂടിയാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
Previous Post Next Post

نموذج الاتصال