മണ്ണാർക്കാട്: മണ്ണാര്‍ക്കാട്ടെ മാധ്യമപ്രവര്‍ത്തകന്‍ കെ.ജനാര്‍ദനന്റെ നിര്യാണത്തില്‍ മണ്ണാർക്കാട് പ്രസ്സ് ക്ലബിന്റെ നേതൃത്വത്തില്‍ റൂറല്‍ബാങ്ക് ഹാളില്‍ അനുശോചനയോഗം നടത്തി. സി.എം.സബീറലി അധ്യക്ഷനായി. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, സി.പി.എം. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്‍,കെ. പി. സി. സി സെക്രട്ടറി ഹരിഗോവിന്ദൻ,ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, അസീസ് ഭീമനാട്, പി.ആര്‍. സുരേഷ്, എന്‍.ആര്‍.സുരേഷ്,റഷീദ് ആലായൻ, കല്ലടി ബക്കർ, അഡ്വ. ജോസ് ജോസഫ്,ജില്ല പഞ്ചായത്ത് അംഗം ഗഫൂർ കോൽ കളത്തിൽ, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ അമ്പാടത്ത്, മണ്ണാർക്കാട് നഗരസഭ അംഗങ്ങളായ ടി. ആർ സെബാസ്റ്റ്യൻ, കെ. ബാലകൃഷ്ണൻ, കെ. മൻസൂർ, സി. പിപുഷ്പാനന്ദ്,അബ്ദുറഹ്മാൻ, ,റൂറല്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍,മോഹനൻ മാസ്റ്റർ, ടി. കെ സുബ്രഹ്മണ്യൻ, കാട്ടു കുളം ബഷീർ,അബൂബക്കർ എന്ന ബാവിക്ക, കൃഷ്ണകുമാർ,സി രാമൻകുട്ടി രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.