മണ്ണാർക്കാട്: ക്രിസ്മസ്-പുതുവത്സരഭാഗമായി മണ്ണാർക്കാട് എക്‌സൈസ് സർക്കിളിന്റെ കീഴിൽ നടത്തിയ പ്രത്യേക പരിശോധനയിൽ അമ്പതു കേസെടുത്തു. മുപ്പത് പേർ അറസ്റ്റിലായി. ഡിസംബർ മൂന്ന് മുതൽ ജനുവരി മൂന്നുവരെയാണ് പ്രത്യേക പരിശോധന നടത്തിയത്. 131 റൈഡുകൾ നടത്തി. 1831 വാഹനങ്ങൾ പരിശോധിച്ചു.
63 ലിറ്റർ ചാരായം, 43 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 26 ലിറ്റർ അരിഷ്ടം, 3.2 ലിറ്റർ അന്യസംസ്ഥാന മദ്യം, 3800 ലിറ്റർ വാഷ്, 3.163 കിലോ കഞ്ചാവ്, 575 കഞ്ചാവ് ചെടികൾ എന്നിവ പിടികൂടി. മദ്യവും കഞ്ചാവും കടത്തിയ കേസിൽ നാല് വാഹനങ്ങളും പിടിച്ചെടുത്തതായി മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. സി.ഐ. എസ്.ബി. ആദർശ്, ഇൻസ്പെക്ടർമാരായ എസ്. ബാലഗോപാൽ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.