മണ്ണാർക്കാട്: എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും കുമരംപുത്തൂർ പഞ്ചായത്തിൽ നിന്ന് 10ലക്ഷം രൂപയും അനുവദിച്ച് പണി പൂർത്തീകരിച്ച മല്ലി പാലക്കണ്ണി റോഡ് വൻ ജന പങ്കാളിത്തത്തോടെ ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുസ്തഫ വറോടൻ,സഹദ് അരിയൂർ,വാർഡ് മെമ്പർ സിദ്ധീഖ് മല്ലിയിൽ, ഇന്ദിര മടത്തുംപുള്ളി, ഷെരീഫ് ചങ്ങലീരി,അസീസ് പച്ചീരി, ഷറഫു ചങ്ങലീരി, ഷെരീഫ് പച്ചീരി റഹീം ഹാജി, ഇപ്പു, ബഷീർ, കുഞ്ഞാലിഹാജി തുടങ്ങിയവർ സംബന്ധിച്ചു.