ഒറ്റപ്പാലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിനിരയാക്കുകയും ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസുകളിൽ യുവാവ് അറസ്റ്റിൽ. പാലപ്പുറം പല്ലാർമംഗലം ചാത്തൻപിലായ്ക്കൽ രാഹുൽ കൃഷ്ണനെയാണ് (23) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടികളെ കാറിൽ കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണു പരാതി. ഫോട്ടോകൾ മോർഫ് ചെയ്ത് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഭീഷണി തുടർന്നതോടെ ഇതിലൊരാൾ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനുപിന്നാലെ മറ്റു രണ്ടുപേരും പരാതിയുമായി പോലീസിനെ സമീപിച്ചു. മൂന്നുപേരുടെയും പരാതികളിൽ മൂന്നു എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം. യുവാവിനെ കോടതി റിമാൻഡ് ചെയ്തു.