അഗളി: അട്ടപ്പാടിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പെട്ടിക്കൽ സ്വദേശികളായ കല്ലുവിളയിൽ അഖിലേഷ് (20), കൊച്ചുക്കാട്ടിൽ വീട്ടിൽ രജീഷ് (39) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. അഗളി എക്സൈസും, കോട്ടത്തറ ജനമൈത്രി എക്സൈസും അഗളി അയ്യപ്പൻ വിളക്കിന്റെ ഭാഗമായി കോട്ടത്തറ കള്ളക്കര റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെ ഇതുവഴി ബൈക്കിലെത്തിയ യുവാക്കൾ ഉദ്യോഗസ്ഥരെ കണ്ടതോടെ ബൈക്ക് തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന തന്ത്രപ്പാടിൽ നിയന്ത്രണം തെറ്റി വീണു. തുടർന്നുള്ള പരിശോധനയിലാണ് ബൈക്കിൽനിന്ന് ഒരു കിലോ എഴുനൂറ് ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കഞ്ചാവ് മൊത്തക്കച്ചവടക്കാരെക്കുറിച്ചും സൂചന ലഭിച്ചു. ഇവര്‍ക്ക് കഞ്ചാവ് കൈമാറാന്‍ എത്തിച്ചിരുന്ന സംഘം ഉപേക്ഷിച്ചതായി സംശയിക്കുന്ന കാറില്‍ നിന്നും എട്ട് കിലോ കഞ്ചാവും കണ്ടെടുത്തു. അട്ടപ്പാടിയിലെ വിവിധയിടങ്ങളിലെ ചെറുകിടക്കാര്‍ക്ക് വാഹനത്തില്‍ നേരിട്ട് കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിലെ കണ്ണികളെന്നാണ് നിഗമനം.
യുവാക്കളെ അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.