പ്രതീകാത്മക ചിത്രം
പാലപ്പുറം മീറ്റ്ന എസ്.ആർ.കെ നഗർ വിജയ മന്ദിരത്തിൽ വിജയരാഘവന്റെ (കുട്ടപ്പൻ) ഭാര്യ രജിത (40) ആണ് മരിച്ചത്. മീറ്റ്ന സെന്ററിലെ വിജയരാഘവന്റെ ചായക്കടയിൽ ഞായറാഴ്ച ഉച്ചക്കാണ് അപകടം. വിജയരാഘവൻ പുറത്ത് പാത്രം കഴുകുന്നതിനിടെ ഭാര്യയെ അന്വേഷിച്ച് അകത്ത് വന്നപ്പോഴാണ് അവശ നിലയിൽ കിടന്നിരുന്ന രജിതയെ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മയെ ഉടൻ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻറിലേറ്ററിലായിരുന്ന രജിത തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മക്കൾ: മഞ്ജു, രഞ്ജു.