വാഹനാപകടം; അച്ഛന് പിന്നാലെ മകളും മരിച്ചു

കല്ലടിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി അച്ഛന് പിറകേ മകളും യാത്ര പറഞ്ഞു.  വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വർഷ (22)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. മോഹനൻ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകൾ വർഷയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു വൈകീട്ട് 6 മണിയോടെ വർഷയും മരിച്ചു. മണ്ണാർക്കാട് കരിമ്പ മാച്ചാംതോട് വെച്ച് ഇന്ന് രാവിലെ 8.30 മണിയോടെയാണ് അപകടം നടന്നത്. കല്ലടിക്കോട് ഭാഗത്തുനിന്നും വന്ന ബൈക്ക് മോഹനനും വർഷയും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

ഇടക്കുർശി ടി.എ.കോപ്ളക്സിൽ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തും പള്ളിയാലിൽ മോഹനൻ (51),  മകൾ വർഷ(22) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികനായ മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടിൽ കണ്ണന്റെ മകൻ വിഷ്ണുവിന് (24 ) പരിക്കേറ്റു. 

മോഹനന്റെ ഭാര്യ ബീന( പൊമ്പ്ര ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ്) 
മകൾ: വന്ദന
Previous Post Next Post

نموذج الاتصال