മണ്ണാർക്കാട്: ഒരുലക്ഷത്തോളം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ ചെമ്പ്രശ്ശേരി മാഞ്ചേരി ബഷീർ (53)നെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ് നോട്ടുനൽകിയത് ബഷീറാണെന്ന വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന്, മണ്ണാർക്കാട് ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ പാണ്ടിക്കാട്ടുള്ള വീട്ടിൽനിന്ന് ബഷീറിനെ അറസ്റ്റുചെയ്യുകയായിരുന്നു. ആർക്കുവേണ്ടിയാണ് കള്ളനോട്ട് കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നോട്ട് അച്ചടിക്കാനുപയോഗിച്ച സാമഗ്രികൾ കണ്ടെടുക്കുന്നതിനും കേസിൽ കൂടുതൽപ്പേർക്ക് പങ്കുണ്ടോയെന്നതുമെല്ലാം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്താലേ അറിയാനാകൂ. സബ് ഇൻസ്പെക്ടർ ഉണ്ണി, സിവിൽ പോലീസ് ഓഫീസർ റംഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്കുമാർ, മുബാറക് അലി, അഷ്റഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു