പ്രതീകാത്മക ചിത്രം
മൂന്നേക്കർ പാങ് പാറക്കാരൻ വീട്ടിൽ ആന്റണി ദാസ് (44) ആണ് മരിച്ചത്. ജനുവരി 31 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആന്റണിദാസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞായിരുന്നു അപകടം. ഭാര്യ: വിനു. മക്കൾ: അബിൻ, എസ്തർ.