വേനൽ തുടങ്ങും മുമ്പേ തീവിളികൾ കൂടുന്നു; എല്ലായിടത്തും ഓടിയെത്തി അഗ്നിരക്ഷാ സേന

മണ്ണാർക്കാട് ഫയർ സ്റ്റേഷൻ പരിധിയിൽ ഇന്നലെ മാത്രം മൂന്ന് ഫയർ കോളുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് വട്ടമ്പലം സ്വകാര്യ സ്ഥാപനത്തിനരികിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തത്. സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തൊട്ടടുത്ത മരമില്ലിലേക്ക് തീ പടരാതെ നിയന്ത്രിക്കുവാൻ കഴിഞ്ഞു.

മൂന്നുമണിയോടെ തെങ്കര മൂത്താരു കാവിനു സമീപം അബ്ദുൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിന് സമീപത്തെ ഉണക്ക പുല്ലിന് തീപിടിച്ചു. സേനയുടെ സമയോചിതമായ പ്രവർത്തനം മുഖാന്തിരം 8 ഏക്കർ റബ്ബർ തോട്ടത്തിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞു.

 അഞ്ചുമണിയോടെ ആര്യമ്പാവിലെ മേലെ അരിയൂരിൽ പറമ്പിലെ പുല്ലിന് തീപിടിച്ചു. സ്ഥലം ഉടമ അബ്ദുൽ ഖാദർ സേനയെ വിവരമറിയിച്ചതനുസരിച്ച് ഫയർ എൻജിനില്‍ നിന്നും വെള്ളം പമ്പ് ചെയ്തു തീ അണയ്ക്കുകയായിരുന്നു.
 രക്ഷാപ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടി. ഗ്രേഡ് എസ്.ടി.ഒ  കെ.  മണികണ്ഠൻ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സജിത്ത് മോൻ, അനി s,  ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ v.സുരേഷ് കുമാർ,  മഹേഷ്. എം,  സുജിത്ത് കെ വി, സുഭാഷ്.  os,നിഷാദ് വി,  അബ്ദുൽ ജലീൽ. എം, എഫ്.ആർ. ഒ.ഡി രാഗിൽ എം ആർ എന്നിവർ അഗ്നിശമന പ്രവർത്തനത്തിൽ പങ്കാളികളായി.
Previous Post Next Post

نموذج الاتصال