ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു

                     പ്രതീകാത്മക ചിത്രം 

ശ്രീകൃഷ്ണപുരം:  ഓട്ടോറിക്ഷ മറിഞ്ഞ് സ്വകാര്യ ആശുപത്രി ജീവനക്കാരി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി താഴത്തേതിൽ ഷെറീനയാണ് (39) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ന് പനാംകുന്ന് ചീരത്തടത്തിനടുത്തായിരുന്നു അപകടം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം

പെരിന്തൽമണ്ണയിലെ ഇ.എം.എസ്. സഹകരണ ആശുപത്രി ജീവനക്കാരിയായ ഷെറീന ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ഭർത്താവ് സൈതലവിയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.

മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹൈബ്, ഫാത്തിമ സുഹൈല, മുഹമ്മദ് ഷഫീക്. ശ്രീകൃഷ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.
Previous Post Next Post

نموذج الاتصال