വൈക്കോൽ കയറ്റിയ ലോറി മറിഞ്ഞു; സമാധാനം നഷ്ടപ്പെട്ട് പരിസരവാസികൾ

കല്ലടിക്കോട്: ദേശീയപാത തുപ്പനാട് പാലത്തിനുസമീപം വൈക്കോൽലോറി മറിഞ്ഞു. ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് വൈക്കോൽ കയറ്റി മലപ്പുറത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ ഗുരുവായൂർ സ്വദേശി ഷാജിക്കാണ് (48) പരിക്കേറ്റത്.  അപകടത്തിൽ സമീപത്തെ വീടിന്റെ മതിൽ തകർന്നു. ഈ ഭാഗത്ത് അപകടങ്ങൾ പതിവാകുന്നത് സമീപത്തെ വീടുകളിൽ താമസിക്കുന്നവരിൽ ഭയാശങ്ക വർദ്ധിപ്പിക്കുന്നു. സമാധാനമായി കിടന്നുറങ്ങാനാകാത്ത അവസ്ഥയിലാണ് പലരും. പാലക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് തുപ്പനാട് പാലം കഴിഞ്ഞുള്ള വലിയ വളവ് തിരിച്ചറിയാൻ കഴിയാത്തതാണ് പല അപകടങ്ങൾക്കും കാരണം.

സമീപത്ത് സൂചനാ ബോർഡുകൾ ഇല്ലാത്തതും റോഡിൽ ആവശ്യമായ വെളിച്ചം ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മുൻ അപകടങ്ങളിൽ തകർന്ന സുരക്ഷാ ഗാഡുകൾ ഇതുവരെ ശരിയാക്കിയിട്ടിയില്ല
Previous Post Next Post

نموذج الاتصال